September 19, 2024
NCT
KeralaNewsThrissur News

ജാതി അധിക്ഷേപത്തിനിരയായ ആർ.എൽ.വി രാമകൃഷ്‌ണന്‌ വേദിയൊരുക്കി ഡി.വൈ.എഫ്‌.ഐ.

ചാലക്കുടി : ജാതി അധിക്ഷേപത്തിനിരയായ ആർ.എൽ.വി രാമകൃഷ്‌ണന്‌ വേദിയൊരുക്കി ഡി.വൈ.എഫ്‌.ഐ. വ്യാഴാഴ്‌ച വൈകിട്ട്‌ ചാലക്കുടി ചേനത്തുനാട്ടിലെ രാമൻ സ്‌മാരക കലാഗൃഹത്തിലാണ്‌ പ്രതീകാത്മക മോഹിനിയാട്ട അവതരണം നടന്നത്‌. പ്രതിഷേധ യോഗം ഡിവൈഎഫ്‌ഐ  സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ അധ്യക്ഷനായി.

ജാതീയമായും വർണവിവേചനപരമായും വംശീയമായും അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വി കെ സനോജ്‌ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകി.

Related posts

തൃശ്ശൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും കര്‍ഷക തെഴിലാളി പ്രസ്ഥാനത്തിൻ്റെ നേതാവുമായിരുന്ന കെ.എസ്.ശങ്കരന്‍ നിര്യാതനായി.

murali

തൃശൂരിലെ തോൽവി; ഭരണവിരുദ്ധ വികാരം കാരണമായെന്ന് സിപിഐ.

murali

അന്തിക്കാട് ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്ഘാടനം ചെയ്തു.

murali
error: Content is protected !!