NCT
KeralaNewsThrissur News

ജാതി അധിക്ഷേപത്തിനിരയായ ആർ.എൽ.വി രാമകൃഷ്‌ണന്‌ വേദിയൊരുക്കി ഡി.വൈ.എഫ്‌.ഐ.

ചാലക്കുടി : ജാതി അധിക്ഷേപത്തിനിരയായ ആർ.എൽ.വി രാമകൃഷ്‌ണന്‌ വേദിയൊരുക്കി ഡി.വൈ.എഫ്‌.ഐ. വ്യാഴാഴ്‌ച വൈകിട്ട്‌ ചാലക്കുടി ചേനത്തുനാട്ടിലെ രാമൻ സ്‌മാരക കലാഗൃഹത്തിലാണ്‌ പ്രതീകാത്മക മോഹിനിയാട്ട അവതരണം നടന്നത്‌. പ്രതിഷേധ യോഗം ഡിവൈഎഫ്‌ഐ  സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ അധ്യക്ഷനായി.

ജാതീയമായും വർണവിവേചനപരമായും വംശീയമായും അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വി കെ സനോജ്‌ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകി.

Related posts

യുവാവിനെ അപായപ്പെടുത്താനായി ഗുണ്ട് കത്തിച്ച് എറിഞ്ഞ സംഭവത്തിന് അഴീക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു.

murali

സ്വർണവിലയിൽ കനത്ത ഇടിവ്, കേരളത്തിൽ പവന് ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു.

murali

അഞ്ഞൂർ പാർക്കാടി പൂരത്തിനിടെ സംഘർഷം ; 4 പേർക്ക് പരിക്ക്.

murali
error: Content is protected !!