September 19, 2024
NCT
KeralaNewsThrissur News

ബ്രൗൺഷുഗറും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി വിയ്യൂർ പോലീസിന്റെ പിടിയിൽ.

തൃശ്ശൂർ : പെരിങ്ങാവിൽ ബ്രൗൺ ഷുഗറും കഞ്ചാവും വിൽപ്പന നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും വിയ്യൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പെരിങ്ങാവ് ഗാന്ധി നഗറിൽനിന്ന് അസം സ്വദേശിയായ മുക്സിദുൽ ആലോം (26) ആണ് പിടിയിലായത്. സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡും വിയ്യൂർ പോലീസും ചേർന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.

കഴിഞ്ഞദിവസം മറ്റൊരു ആസാം സ്വദേശിയെ ഇളംതുരുത്തിയിൽ ബ്രൗൺ ഷുഗറുമായി ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു. വിയ്യൂർ എസ്.ഐ. കെ. വിവേക് നാരായണൻ, ലഹരി വിരുദ്ധ സ്ക്വാഡിലെ എസ്.ഐ.മാരായ എൻ.ജി. സുവ്രതകുമാർ, കെ. ഗോപാലകൃഷ്ണൻ, പി. മോഹൻ കുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

 

 

Related posts

കേന്ദ്ര ബഡ്ജറ്റ് കേരളവിരുദ്ധം: സിപിഐഎം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

murali

സരോജനി നിര്യാതയായി.

murali

ചെന്ത്രാപ്പിന്നിയിൽ വാഹനാപകടത്തിൽ 5 പേർക്ക് പരിക്ക്.

murali
error: Content is protected !!