September 20, 2024
NCT
KeralaNewsThrissur News

ഒല്ലൂരിൽ ലോക ക്ഷയരോഗ ദിനാചരണം നടത്തി.

ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. ഒല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചിയ്യാരം ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ക്ഷയ രോഗ ദിനചാരണത്തിന്റെ ഭാഗമായി ഫാത്തിമ നഗർ അംഗൻവാടി നമ്പർ 115 ന് സമീപം പുളിക്കൽ വീട്ടിൽ ലിജിയുടെ വസതിയിൽ വെച്ച് ബോധവത്കരണം നൽകി.

ഹെൽത്ത്‌ സൂപ്പർവൈസർ ടി പി ഹനീഷ് കുമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആന്റോ എ ജെ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അലീന, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് വിസ്മയ ബാബു, MLSP വർഷ ജോസ് എന്നിവർ ക്ലാസ്സ് എടുത്തു. ആശ പ്രവർത്തകരായ രാമാദേവി, പൃജി, ബിന്ദു, നിഷ എന്നിവർ നേതൃത്വം നൽകി. ക്ഷയരോഗ പരിശോധിക്കാൻ സാമ്പിൾ ശേഖരിച്ചു.

കുരിയച്ചിറ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഡിവിഷൻ 33 ലെ സ്നേഹദീപം അങ്കണവാടിയിൽ വച്ചു ക്ഷയരോഗത്തെ കുറിച്ച് ആരോഗ്യബോധവത്കരണ ക്ലാസ്സും ക്ഷയരോഗ പരിശോധനക്ക് സാമ്പിൾ എടുക്കുകയും ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദു, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് രാഖി,എം.എൽ.എസ്.പി ജെനി,ആശ വർക്കർ നൈസി എന്നിവർ നേതൃത്വം നൽകി.

തൈക്കാട്ടുശ്ശേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഡിവിഷൻ 30 ലെ മണ്ടോലി മോഹനന്റെ വീട്ടിൽ ക്ഷയരോഗത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സും സാമ്പിൾ ശേഖരണവും നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദു,ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് രഹന,എം.എൽ.എസ്.പി ബ്ലെസ്സീന,ആശ വർക്കർ സരിത എന്നിവർ നേതൃത്വം നൽകി.

അഞ്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഡിവിഷൻ 28 ൽ നടത്തിയ ക്ഷയ രോഗ ദിനാചരണത്തിന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വി.ജി.പ്രതീഷ്, എം.എൽ.എസ്.പി നിതിൻ. പി.വി,ആശവർക്കർ സുനിത തുടങ്ങിയവർ നേതൃത്വം നൽകി

വലർകാവ് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് എസ്.ചന്ദ്രലേഖ, എം.എൽ.എസ്.പി ഹിത.കെ.മോഹൻ, ആശ പ്രവർത്തകരായ പ്രീതി. ടി.ബി,കുമാരി. സി.പി,ജിഷ ജോസ് എന്നിവർ നേതൃത്വം നൽകി.

ഒല്ലൂർ സാമൂഹികരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തിയ കഫ പരിശോധനക്കും ബോധവത്കരണ ക്ലാസ്സിനും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എ. ലവ്‌ലി, ലാബ് ടെക്നീഷ്യൻ കെ.സി.രബിത, എം.എൽ.എസ്.പി അർച്ചന ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

ഉന്നത വിജയത്തിന് ആദരവ് നൽകി.

murali

സംസ്ഥാനപാതയിലെ വെള്ളക്കെട്ടിൽ ആനയെ കുളിപ്പിച്ചു. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

murali

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു.

murali
error: Content is protected !!