NCT
KeralaNewsThrissur News

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു.

പാലക്കാട് സൂര്യാഘാതമേറ്റ് വീണ്ടും മരണം. എലപ്പിള്ളി സ്വദേശി 90 വയസുള്ള ലക്ഷ്മിയാണ് മരിച്ചത്. ലക്ഷ്മിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സൂര്യാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.

ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ മരണമാണ് ഇത്. കഴിഞ്ഞ ദിവസം രണ്ട് പേരാണ് സൂര്യാഘാതം കാരണം മരിച്ചത്. അതിലൊരാളുടെ മരണകാരണം നിർജലീകരണമായിരുന്നു. ഏതാനും ദിവസം കൂടി ജില്ലയിൽ  ഉഷ്ണതരംഗ സാഹചര്യങ്ങൾ തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധർ അറിയിക്കുന്നത്.

Related posts

കഞ്ചാവ് വില്‍പന പിടികൂടാന്‍ എത്തിയ പോലീസുകാരെ മര്‍ദ്ദിച്ച് രക്ഷപ്പെട്ട പ്രതികളെ ബസ്സ് തടഞ്ഞ് പോലീസ് പിടികൂടി.

murali

സൂപ്പർമാർക്കറ്റിന് മുകളിൽ കഞ്ചാവ് ചെടി വളർത്തിയ നിലയിൽ കണ്ടെത്തി.

murali

ജില്ലയിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 2916 മയക്കുമരുന്ന് കേസുകൾ; 3157 അറസ്റ്റുകൾ.

murali
error: Content is protected !!