ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അഞ്ചാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കും. 111 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത്. ആലത്തൂരിൽ ഡോ. ടി.എൻ. സരസു, എറണാകുളത്ത് ഡോ. കെഎസ് രാധാകൃഷ്ണൻ, കൊല്ലത്ത് ജി. കൃഷ്ണകുമാർ മത്സരിക്കും.