September 19, 2024
NCT
KeralaNewsThrissur News

സ്കൂട്ടർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം.

കോട്ടയം :  സ്കൂട്ടർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കോട്ടയം നീറികാട് കല്ലമ്പള്ളി കൊല്ലം കുഴിയിൽ ബിനോയുടെ ഭാര്യ പ്രിയ ബിനോയി (48) ആണ് മരിച്ചത്. ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുന്ന വഴി ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

തിങ്കളാഴ്ച്ച വൈകുന്നേരം ആറുമണിയോടെ കോട്ടയം നാഗമ്പടം പാലത്തിലാണ് അപകടം. അപകടത്തെ തുടർന്ന് ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

Related posts

ശകുന്തള നിര്യാതയായി.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.

murali

ചെറുതുരുത്തിയിൽ വീടിന്റെ വാതിൽ തുറന്ന് 12 പവൻ സ്വർണം മോഷ്ടിച്ചു.

murali
error: Content is protected !!