NCT
KeralaNewsThrissur News

ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം; മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും അവസരം നൽകും.

തൃശ്ശൂർ : ലിംഗഭേദമന്യേ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുമെന്ന് കേരള കലാമണ്ഡലം. ഇന്ന് ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം; മൂന്ന് കോഴ്സുകൾ കൂടി ഈ വർഷം ആരംഭിക്കും. കഥകളിയിൽ പെൺകുട്ടികൾക്ക് അവസരം നൽകിയപോലെ മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും അവസരം നൽകും.

വിഷയത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമുണ്ടായത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തീയറ്റർ ആന്റ് പെർഫോമൻസ് മേക്കിങ്ങിലും കോഴ്സുകളാരംഭിക്കും. കരിക്കുലം കമ്മറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക. ചരിത്രമുഹൂർത്തം എന്നാണ് നീനാപ്രസാദും ക്ഷേമാവതിയും തീരുമാനത്തെ വിശേഷിപ്പിച്ചത്.

Related posts

കാഞ്ഞാണിയിൽ യുവാവിന് നേരെ തോക്കുചൂണ്ടി വധഭീഷണി : പ്രതിയെ പുതുക്കാട് നിന്നും പോലീസ് പിടികൂടി

murali

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.

murali

കയ്പമംഗലത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു : 2 പേർക്ക് പരിക്ക്.

murali
error: Content is protected !!