September 20, 2024
NCT
KeralaNewsThrissur News

നിയന്ത്രണംവിട്ട കാർ ഇടിച്ചു വൈദ്യുതിക്കാൽ തകർന്നു.

ചേർപ്പ് : മുത്തുള്ളിയാലിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതിക്കാൽ തകർത്ത് മതിലിൽ ഇടിച്ചു നിന്നു. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ മുത്തുള്ളിയാൽ പള്ളിക്ക് മുൻപിലാണ് അപകടം. സാങ്കേതിക തകരാറുമൂലം നിയന്ത്രണംവിട്ട കാറിൽനിന്ന് ഡ്രൈവർ ചാടിയിറങ്ങി.

വൈദ്യുതിക്കമ്പികൾ റോഡിൽ പൊട്ടിവീണതുമൂലം അരമണിക്കൂറോളം ഇതുവഴി സ്വകാര്യ ബസുകൾ അടക്കമുള്ള വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു.

Related posts

ഡോക്ടറായ മകളുടെ വിവാഹ തലേന്ന് പിതാവ് മരിച്ചു.

murali

കവി കുഞ്ഞുണ്ണി മാഷുടെ പതിനെട്ടാം ചരമ വാര്‍ഷിക ദിനമായ ഇന്ന് അനുസ്മരണ പരിപാടി നടത്തും.

murali

പോക്സോ കേസിലെ പ്രതി പിടിയിൽ.

murali
error: Content is protected !!