September 20, 2024
NCT
KeralaNewsThrissur News

തളിക്കുളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒടിഞ്ഞു വീണ വൈദ്യുതി തൂണിനടിയിപ്പെട്ട് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.

തളിക്കുളം ഹൈസ്കൂൾ മൈതാനത്തിന് സമീപം  കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ എടശ്ശേരി തൃവേണി സ്വദേശി രതീഷ് മരിച്ചു. വൈദ്യുതി പോസ്റ്റും ഓട്ടോയും തകർന്നു. രതീഷ് പോസ്റ്റിനടിയിൽ പെട്ട് തൽക്ഷണം മരിച്ചു. കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 യോടെയാണ് റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് അപകടം. അപകടത്തിൽ വൈദ്യുതി പോസ്റ്റും ഓട്ടോയും തകർന്നു. പോസ്റ്റിനടിയിൽ പെട്ട രതീഷിനെ വാഹനം വെട്ടിപ്പൊളിച്ച് അരമണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Related posts

പള്ളത്ത് നരസിംഹമുർത്തി ക്ഷേത്രം; നവീകരണ – സഹസ്രാകലശം സമാപിച്ചു.

murali

വീട്ടിൽ ചാരായം വാറ്റ്: വീട്ടുടമ അറസ്റ്റിൽ.

murali

തൃശൂര്‍ പൂരം: ആനകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണം- ജില്ലാ കലക്ടര്‍.

murali
error: Content is protected !!