September 19, 2024
NCT
KeralaNewsThrissur News

പാപ്പാന്മാർ തമ്മിൽ സംഘർഷം; ഒരാൾക്ക് ഗുരുതര പരിക്ക്.

കേച്ചേരി പറപ്പൂക്കാവ് ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാപ്പാന്മാർ തമ്മിൽ റോഡിൽ ഏറ്റുമുട്ടി. തമ്മിലടിയിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ചിറക്കാട് അയ്യപ്പൻ എന്ന ആനയുടെ പാപ്പാൻ കോട്ടയം സ്വദേശി  ബിജി (34) ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

പൂരം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാപ്പാന്മാർ തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും മറ്റൊരാനയുടെ പാപ്പാന്മാർ ചേർന്ന്  ബിജിയെ  മർദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു. മർദ്ദനത്തിൽ പരിക്കേറ്റയാളെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

തോമസ് നിര്യാതനായി.

murali

കവിയും എഴുത്തുകാരനുമായ ഹിരണ്യന്‍ അന്തരിച്ചു.

murali

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആട് ജീവിതം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

murali
error: Content is protected !!