NCT
KeralaNewsThrissur News

അന്തിക്കാട് ഓല മേഞ്ഞ വീട് ഭാഗീകമായി കത്തിനശിച്ചു.

അന്തിക്കാട് പഞ്ചായത്തിൽ പടിയം പുലാബുഴ കാരമക്കൽ ഹോമിയോപതി ആശുപത്രി കിഴക്ക് ഭാഗത്ത് താമസിക്കുന്ന രായംമരക്കാർ റസ്സാഖ് മകൻ നസീറിന്റെ ഓല മേഞ്ഞ വീട് ഭാഗീകമായി കത്തിനശിച്ചു. അടുക്കളയുടെ ഭാഗമാണ് ഏതാണ്ട് പൂർണ്ണമായും കത്തിനശിച്ചത്. തീപിടിച്ച ഉടനെ തന്നേ നാട്ടുകാരും, സ്ക്വാഡ് പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന എൽ ഡി എഫ് പ്രവർത്തകരും ചേർന്ന് തീ അണച്ചു.വീടിനകത്ത് ഫുൾ ഗ്യാസ് കുറ്റി ഉണ്ടായിരുന്നു. രക്ഷാപ്രവർത്തകരുടെ ഉചിതമായ ഇടപെടൽമൂലം വൻ ദുരന്തം ഒഴിവായി.

Related posts

തെരുവുനായ ആക്രമണം. ആറുപേർക്ക് കടിയേറ്റു.

murali

നീറ്റ് അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കൊരട്ടി സ്വദേശി ദേവദർശൻ ആർ. നായർ.

murali

തൃപ്രയാർ ട്രാഫിക് സിഗ്നലിൽ റീത്ത് സമർപ്പിച്ച് യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി..

murali
error: Content is protected !!