September 19, 2024
NCT
KeralaNewsThrissur News

പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തിൽ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി.

പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തിൽ വടക്കേ ഇന്ത്യക്കാരനായ ലോറി ഡ്രൈവർ റംസാനെ കേസിൽ നിന്ന് ഒഴിവാക്കി. ലോറിയിലേക്ക് കാർ മനപൂർവം ഇടിച്ചുകയറ്റിയതാണെന്ന മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട്‌ പരിഗണിച്ചാണ് പൊലീസ് നടപടി. ലോറി ഡ്രൈവർക്കെതിരെ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട്‌ നൽകി.

കണ്ടെയ്നർ ലോറി ഡ്രൈവർ റംസാനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. വെറുമൊരു അപകടം അല്ല, അമിതവേഗതയിൽ മനപ്പൂർവം കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്ന സ്ഥിരീകരണം വന്നതോടെയാണ് ലോറി ഡ്രൈവറെ കേസിൽനിന്ന് ഒഴിവാക്കിയത്.

Related posts

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലെത്തി.

murali

തൃശ്ശൂർ അയ്യന്തോളിലുള്ള മാതാ അമൃതാനന്ദമയി മഠത്തിന്റെ മഠാധിപതിയായി സ്വാമി അമൃതഗീതാനന്ദപുരി ചുമതല എടുത്തു.

murali

നാലമ്പല ദർശനം : 1000 രൂപയ്ക്ക് “സ്പെഷ്യൽ ക്യൂ” ഒരുക്കാനുള്ള കൂടൽമാണിക്യം ദേവസ്വം തീരുമാനം വിവാദത്തിൽ.

murali
error: Content is protected !!