വയനാട്ടിൽ യുവ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡോക്ടർമാർക്കിടയിലെ ആത്മഹത്യ തടയാൻ പ്രവർത്തിക്കുന്ന സംഘടനയിലെ കൗൺസിലർ കൂടിയായ സ്വകാര്യ മെഡിക്കല്‍ കോളജിലെ ജനറല്‍ സർജറി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ.കെ.ഇ ഫെലിസ് നസീർ ആണ് മരിച്ചത്. കോഴിക്കോട് ഫറൂഖ് സ്വദേശിനിയാണ്.
ആശുപത്രിയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് ഡോക്ടറെ കണ്ടെത്തിയത്.
ഡോക്ടർമാരിലെ മാനസിക സമ്മർദം കുറയ്ക്കാനും ആത്മഹത്യ തടയുന്നതിനും പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗണ്‍സിലറാണ് ഫെലിസ്. മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടം നടത്തും.
