September 19, 2024
NCT
NewsKeralaThrissur News

മിനിവാനും സ്കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ 57കാരന് ദാരുണാന്ത്യം.

വടക്കാഞ്ചേരിയിൽ മിനിവാനും സ്കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ 57കാരന് ദാരുണാന്ത്യം. ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപം  വാടകക്ക് താമസിക്കുന്ന ചിയ്യാരം സ്വദേശി റോയിയാണ് (57) മരിച്ചത്.  ഉത്രാളിക്കാവ് ക്ഷേത്രപരിസരത്ത് വെച്ച് രാവിലെ ഒൻപതോടെയായിരുന്നു അപകടം.

ഇടവഴിയിൽ നിന്നും സംസ്ഥാനപാതയിലേക്ക് കയറുന്നതിനിടയിൽ ഗ്യാസ് കയറ്റി വന്നിരുന്ന മിനിവാൻ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേർന്ന് ഉടൻ തന്നെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

കനോലി കനാലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കിഴുപ്പിള്ളിക്കര സ്വദേശി.

murali

തൃശ്ശൂരിൽ രണ്ട് കേസുകളിലായി ലഹരിമരുന്നുമായി മൂന്നുപേർ പിടിയിൽ.

murali

യുവാവിനെ അബുദാബിയില്‍ കാണാനില്ലെന്ന് പരാതി.

murali
error: Content is protected !!