NCT
KeralaNewsThrissur News

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിന് ഇഡി നോട്ടീസ് അയച്ചു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിന് ഇഡി നോട്ടീസ് അയച്ചു. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം സമൻസ് ലഭിച്ചിട്ടില്ലെന്നാണ് എംഎം വർ​ഗീസ് പറയുന്നത്.

കരുവന്നൂർ കേസിൽ നേരത്തെ മൂന്നു തവണ എംഎം വർ​ഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പാർട്ടിയുടെ അറിവോടുകൂടിയാണ് ബിനാമി അക്കൗണ്ടുകൾ ബാങ്കിൽ ഉണ്ടായിരുന്നതെന്നും അതിനായി ചില നേതാക്കൾ ഇടപെടൽ നടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. എങ്ങനെയാണ് അക്കൗണ്ടുകൾ ബാങ്കിലെത്തിയതെന്ന് ഈ ഫണ്ടുകൾ വഴി ഏതെങ്കിലും തരത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിച്ചുവരികയാണ്.

Related posts

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ ക്ലർക്ക് കുഴഞ്ഞു വീണ് മരിച്ചു.

murali

ബൈക്ക് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.

murali

ഓൺലൈൻ ജോബ് വാഗ്ദാനം : ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!