September 19, 2024
NCT
KeralaNewsThrissur News

ചാമക്കാലയിൽ വീട് കത്തിനശിച്ചു.

ചെന്ത്രാപ്പിന്നി ചാമക്കാലയിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് വീട് കത്തിനശിച്ചു. രാജീവ് റോഡിന് തെക്ക് വശം കോവിൽ തെക്കേവളപ്പിൽ ശിവദാസിന്റെ ഓല മേഞ്ഞ വീടാണ് കത്തിയത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം.

വീട്ടിൽ ആളുണ്ടായിരുന്നുവെങ്കിലും തീപിടിത്തം കണ്ട് പുറത്തേക്കിറങ്ങിയത്തിനാൽ പരിക്കില്ലാതെ രക്ഷപ്പെട്ടു. വീട്ടിലെ സാധന സാമഗ്രികളും, വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന സൈക്കിലുകളും പൂർണമായും കത്തിയമർന്നു. നാട്ടുകാർ ചേർന്ന് മോട്ടോർ പമ്പ് ഉപയോഗിച്ചാണ് തീ കെടുത്തിയത്.

Related posts

വയനാട് ദുരന്തബാധിതർക്ക് സഹായവുമായി ഇരിങ്ങാലക്കുട നഗരസഭ മുൻ വൈസ്-ചെയർമാനും കുടുംബവും.

murali

നിയന്ത്രണംവിട്ട കാർ ഇടിച്ചു വൈദ്യുതിക്കാൽ തകർന്നു.

murali

ചേർപ്പിൽ വീട് കത്തിനശിച്ചു.

murali
error: Content is protected !!