September 19, 2024
NCT
KeralaNewsThrissur News

വനമേഖലയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

തൃശ്ശൂർ : പീച്ചി മണിയൻകിണർ വനമേഖലയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കൊടുമ്പിൽ ആദിവാസി ഊരിലെ സിന്ധു (35) ടാപ്പിങ് തൊഴിലാളി വിനോദ് (58) എന്നിവരുടെ മൃതദേഹങ്ങളാണ് തൃശ്ശൂർ മണിയൻ കിണർ വനമേഖലയിൽ നിന്നും കണ്ടെത്തിയത്.

സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം വിനോദ് തൂങ്ങിമരിച്ചതാണെന്ന് നിഗമനം. മാർച്ച് 27 മുതൽ ഇരുവരെയും കാണാതായിരുന്നു. ഇരുവരേയും കണ്ടെത്താൻ വനമേഖലയിൽ പ്രത്യേക സംഘം അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടുകിട്ടിയിരിക്കുന്നത്.

Related posts

ഏങ്ങണ്ടിയൂർ സ്വദേശി വിനായകൻ്റെ മരണം; പോലീസ് കുറ്റക്കാരല്ലെന്ന് ക്രൈംബ്രാഞ്ച്: കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് വിനായകന്റെ പിതാവ്.

murali

യുവതി റെയിൽവേ സ്‌റ്റേഷനിൽ പ്രസവിച്ചു.

murali

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന.

murali
error: Content is protected !!