September 19, 2024
NCT
NewsKeralaThrissur News

ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ 22 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു.

വാടാനപ്പള്ളി : അടിപിടി കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്ന പ്രതിയെ 22 വർഷത്തിന് ശേഷം അറസ്റ്റു ചെയ്തു. വാടാനപ്പള്ളി എടത്തിരുത്തി കൊട്ടുങ്ങൽ നിഷാദിനെ (42) ആണ് വാടാനപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.എസ്. ബിനു എസ് .ഐ . മുഹമ്മദ് റഫീഖ് എന്നിവരുടെനേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തത്. 2002 ലായിരുന്നു സംഭവം.

പ്രതി ഒളിവിലായതോടെ 2007 ൽ ചാവക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിഷാദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതി നാട്ടിൽ എത്തിയ വിവരം അറിഞ്ഞാണ് പൊലിസ് സംഘം ശനിയാഴ്ച വൈകീട്ട് മൂന്നോടെ പ്രതിയെ പിടികൂടിയത്. സി. പി. .ഒ .മാരായ , ഷിജു , വികാസ് ,സുനീഷ് എന്നിവരും പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Related posts

കൊടകരയിൽ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിൽ.

murali

അനിൽ പരയ്ക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത മാതളനാരങ്ങ, കണ്ടവരുണ്ടോ? എന്നീ ചിത്രങ്ങൾക്ക് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാർഡുകൾ.

murali

ഇബ്രാഹിം നാസിമിന് ഹരിതകേരളം മിഷന്റെ അനുമോദനം.

murali
error: Content is protected !!