September 20, 2024
NCT
KeralaNewsThrissur News

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് കേരളത്തിലെത്തും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് കേരളത്തിലെത്തും. കുന്നംകുളത്ത് നടക്കുന്ന പരിപാടിയിലാകും പ്രധാനമന്ത്രി പങ്കെടുക്കുക. കരുവന്നൂര്‍ ഉള്‍പ്പെടുന്ന ഇരിങ്ങാലക്കുടിയിലെ വേദിയിലേക്കും പ്രധാനമന്ത്രി എത്തിയേക്കുമെന്നും സൂചനയുണ്ട്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഐഎമ്മിനെതിരെ കേന്ദ്ര ഏജന്‍സികള്‍ നിലപാട് കടുപ്പിച്ചതിന് പിന്നാലെയുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.

കുന്നംകുളത്തെ വേദി മാത്രമാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്. ആലത്തൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ സരസുവിന്റെ പ്രചരണാര്‍ത്ഥമാണ് പ്രധാനമന്ത്രിയെത്തുന്നത്. കുന്നംകുളത്ത് 15-ാം തിയതി രാവിലെ 11 മണിക്ക് ചെറുവത്തൂരിലെ വേദിയിലായിരിക്കും പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുക.

Related posts

കയ്‌പമംഗലം പഞ്ചായത്തിന്റെ കിഴക്കൻ മേഖല വെളളത്തിൽ മുങ്ങി.

murali

കുന്നംകുളം നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാരുടെ രാപ്പകൽ സമരം.

murali

ലൈംഗികാതിക്രമമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥയുടെ പരാതി; ഫോറസ്റ്റ് ഓഫീസര്‍ക്കെതിരേ പോലീസ് കേസെടുത്തു.

murali
error: Content is protected !!