NCT
KeralaNewsThrissur News

പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു: ആശുപത്രിക്കെതിരെ ബന്ധുക്കൾ.

തൃശ്ശൂർ : പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു. മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ശസ്ത്രക്രിയ നടത്തിയ ചാലക്കുടി പാലസ് ആശുപത്രിക്കെതിരെ ബന്ധുക്കൾ. പ്രസവം കഴിഞ്ഞ് 9 ദിവസത്തിനു ശേഷം തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ.

ഒൻപത് ദിവസം മുൻപ് പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ചാലക്കുടിയിലെ പാലസ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. അനസ്തേഷ്യ നൽകിയതിലെ അപാകമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി. നീതുവിന് മറ്റു രണ്ട് കുട്ടികളുണ്ട്.

Related posts

മൂന്നുപീടികയിൽ തെരുവ് നായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു.

murali

വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‍രിവാളിന് ജാമ്യം.

murali
error: Content is protected !!