കുമരനെല്ലൂര്‍ : വെളളാളൂരില് സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ 13 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുമരനെല്ലൂര്‍ കൊട്ടാരത്തൊടി അന്‍വര്‍ റസിയ ദമ്പതികളുടെ മകന് അല്‍ അമീനാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലുമണി മുതല്‍ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് തൃത്താല പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെള്ളാളൂരിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിലെ കല്പ്പടവില് കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തുകയായിരുന്നു.
പട്ടാമ്പിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ്സ് സംഘം നടത്തിയ തിരച്ചിലിലാണ് രാത്രി 11 മണിയോടെ കുട്ടിയുടെ മൃതദേഹം കുളത്തില്‍ നിന്നും പുറത്തെടുത്തത്. തൃത്താല പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.