September 19, 2024
NCT
KeralaNewsThrissur News

കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി അപകടം : യുവാവ് മരിച്ചു.

ചങ്ങരംകുളത്ത് കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിനെ ഇടിച്ച് തെറുപ്പിച്ച് കടയിലേക്ക് ഇടിച്ച് കയറിയ അപകടത്തില്‍ യുവാവ് മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആനക്കര സ്വദേശി ശ്രീരാഗ് (23) ആണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. അകലാട് സ്വദേശി വിനീത് (24) ആല്‍ത്തറ സ്വദേശികളായ വിവേക് (28) രാഹുല്‍ ശ്രീരാഗ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആല്‍ത്തറയില്‍ നിന്ന് ചങ്ങരംകുളം മാര്‍സ് സിനിമാസില്‍ സിനിമ കാണാനായി വന്നിരുന്ന 6 പേരടങ്ങുന്ന സംഘം സഞ്ചരിച്ച ബ്രസ കാര്‍ ചങ്ങരംകുളം ടൗണില്‍ വച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന ആനക്കര സ്വദേശി ശ്രീരാഗ് സഞ്ചരിച്ച ഹൂണ്ടായി ഐട്ടണ്‍ കാറിനെ ഇടിച്ച് തെറുപ്പിച്ച് ടൗണിലെ ചപ്പാത്തി കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ച് പോയ കാര്‍ നിര്‍ത്തിയിട്ട മറ്റൊരു കാറിലിടിച്ച് സമീപത്തെ കടയില്‍ ഇടിച്ച് കയറിയാണ് നിന്നത്. കാറിനുള്ളില്‍ കുടുങ്ങി കിടന്ന ശ്രീരാഗിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചങ്ങരംകുളം പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു

Related posts

തൃപ്രയാറിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർ മരിച്ചു.

murali

ഗുരുവായൂരിൽ മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു.

murali

തൃത്തല്ലൂർ ഏഴാം കല്ലിൽ വയോധികൻ ഷോക്കേറ്റു മരിച്ചു.

murali
error: Content is protected !!