NCT
KeralaNewsThrissur News

കാറ്ററിംഗ് സ്ഥാപനം നടത്തിയിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കാറ്ററിംഗ് സ്ഥാപനം നടത്തിയിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  കുന്നംകുളത്ത് ഇറ കേറ്ററിംഗ് സർവീസ് നടത്തിയിരുന്ന ജയ്സനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജയ്സൺ വാടകയ്ക്ക് താമസിക്കുന്ന ചൊവ്വന്നൂർ എസ് ബി ഐ ബാങ്കിൻറെ മുകളിലെ  ക്വാർട്ടേഴ്സിലാണ്  ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.

ഭാര്യയെയും കുട്ടിയെയും വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം ആയിരുന്നു ആത്മഹത്യ. കുന്നംകുളം മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന കേറ്ററിംഗ് സർവീസ് ആയിരുന്നു ഇറ. സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിന് പുറകിൽ എന്നാണ് സൂചന. കുന്നംകുളം പോലീസ് എത്തി നടപടികൾ സ്വീകരിച്ചു.

Related posts

കാപ്പ നിയമ ലംഘനം : പ്രതി പിടിയിൽ.

murali

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാഴൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

murali

തൃപ്രയാറിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച ഒരു കിലോയിലധികം സ്വർണ്ണം തട്ടിയെടുത്ത കേസിൽ സ്ഥാപനത്തിലെ മാനേജർ കിഴുപ്പിള്ളിക്കര സ്വദേശി അറസ്റ്റിൽ.

murali
error: Content is protected !!