NCT
KeralaNewsThrissur News

പാലക്കാട് യുവതിയെ തീകൊളുത്തിയ സംഭവം; അക്രമിയും മരിച്ചു: സംഭവത്തിന് കാരണം പ്രണയനൈരാശ്യമെന്ന് നിഗമനം.

പാലക്കാട് : പട്ടാമ്പി കൊടുമുണ്ടയിൽ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവും മരിച്ചു. തൃത്താല ആലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. സംഭവത്തിന് കാരണം പ്രണയനൈരാശ്യമെന്ന് നിഗമനം. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി പ്രിവിയ(30)യെയാണ് സന്തോഷ് തീകൊളുത്തി കൊലപ്പെടുത്തിയത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പട്ടിത്തറ പൂലേരി കാങ്കാത്ത് പടി ശിവൻ പ്രമ ദമ്പതികളുടെ പ്രവിയയാണ് (32) മരിച്ചത്. ഞായറാഴ്ച രാവിലെ 8 ഓടെ പ്രവിയ സ്കൂട്ടിയിൽ അവർ ജോലി ചെയ്യുന്ന പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരും വഴി കൊടുമുണ്ട തീരദേശ റോട്ടിൽ വെച്ചാണ് സംഭവം. കത്തി ഉപയോഗിച്ച് വയറിൽ കുത്തിയശേഷം കത്തിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Related posts

ചേർപ്പിൽ ഓട്ടോറിക്ഷക്ക് തീ പിടിച്ചു; ഒഴിവായാത് വന്‍ദുരന്തം.

murali

അടിയന്തര സാഹചര്യത്തിൽ ജീവൻ രക്ഷാപ്രവർത്തനം നടത്തിയവർക്ക് അഭിനന്ദനം.

murali

കേന്ദ്ര ബഡ്ജറ്റ് കേരളവിരുദ്ധം: സിപിഐഎം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

murali
error: Content is protected !!