NCT
KeralaNewsThrissur News

ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി.

പത്തനംതിട്ട : ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട  അട്ടത്തോട് താമസിക്കുന്ന രത്നാകരൻ (58) ആണ് മരിച്ചത്. സംഭവത്തില്‍ രത്നാകരന്‍റെ ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ശാന്ത രത്നാകരന്‍റെ തലയിൽ കമ്പ് കൊണ്ട് അടിക്കുകയായിരുന്നു.

പടിഞ്ഞാറെ ആദിവാസി കോളനിയിൽ ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിനുശേഷം രത്നാകരനെ നിലയ്ക്കലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബവഴക്കിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് കൊലയെന്ന് പൊലീസ് വ്യക്തമാക്കി.

Related posts

വായനാ മാസാചരണം; നാട്ടിക വെസ്റ്റ് കെ. എം. യു. പി സ്കൂളിൽ ‘ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേയ്‌ക്ക് ‘ എന്ന പ്രവർത്തനത്തിലൂടെ തുടക്കം കുറിച്ചു.

murali

സീറ്റ് നിഷേധം; പ്രതിഷേധവുമായി നാട്ടിക എം.എൽ.എ സിസി മുകുന്ദൻ. 

murali

പോലീസ് വാഹനം അപകടത്തിൽപ്പെട്ടു.

murali
error: Content is protected !!