September 20, 2024
NCT
KeralaNewsThrissur News

പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തര്‍ക്കം: സംഘട്ടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

ഗുരുവായൂര്‍ : കോട്ടപ്പടിയില്‍ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തര്‍ക്കം. സംഘട്ടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കോട്ടപ്പടി സ്വാതി നഗറില്‍ പണ്ടാരത്തില്‍ സനീഷ്, തയ്യില്‍ ബിനേഷ്, മാഞ്ചേരി ഷാജു , സഹോദരന്‍ രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയോടെയാണ് സംഘട്ടനം നടന്നത്.

സ്വാതി നഗറില്‍ ഇരിക്കുകയായിരുന്ന ഇവര്‍ക്ക് നേരെ മറ്റൊരു സംഘം പടക്കം എറിയുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തതോടെ ഇരു വിഭാഗവും തമ്മില്‍ സംഘട്ടനമായി. പരിക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ചികിത്സ തേടി. ഗുരുവായൂര്‍ പോലീസ് സ്ഥലത്തെത്തി.

Related posts

രഖിത്ത് (കുട്ടു) നിര്യാതനായി.

murali

നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവ് വിനു വിക്രമനെ വെട്ടിക്കൊന്നു.

murali

മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തൃപ്രയാറിൽ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

murali
error: Content is protected !!