September 19, 2024
NCT
KeralaNewsThrissur News

വർഗീയതയെക്കുറിച്ചുള്ള വിജയൻ മാഷുടെ നിരീക്ഷണങ്ങൾ ഇക്കാലത്തും പ്രസക്തം – സുനിൽ. പി. ഇളയിടം

മതിലകം  : ചിന്താ ജീവിതത്തെ സാമൂഹിക ജീവിതവുമായി ബന്ധിപ്പിച്ച മഹാപ്രതിഭയായിരുന്നു വിജയൻ മാഷ്. കേരളത്തിൻ്റെ അധ്യാപകനായിരുന്ന വിജയൻ മാഷുടെ സ്മരണ നിലനിർത്തുന്ന ഈ പുരസ്കാരത്തിന് ഏറ്റവും അർഹനാണ് പി.എൻ. ഗോപീകൃഷ്ണനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എം.എൻ.വിജയൻ പുരസ്കാരവും, ക്യാഷ് അവാർഡും കവിയും ചിന്തകനും എഴുത്തുകാരനുമായ പി.എൻ. ഗോപീകൃഷ്ണന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു സുനിൽ. പി. ഇളയിടം.

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ എന്ന പുസ്തകത്തിൽ കാവ്യഭാഷയിലൂടെ ലേഖനമെഴുതുന്നതിന് ഉദാഹരണമാണ്. ഹിന്ദുത്വ ഫാഷിസത്തെ ഇത്രയേറെ സമഗ്രതയോടെ കണ്ട മറ്റൊരു പുസ്തകം ഇതുവരെ മലയാളത്തിൽ ഉണ്ടായിട്ടില്ല. – ഏറ്റവും ചെറിയ സാധനമായ ഉപ്പിനെ സമരായുധമാക്കിയത് വഴി സ്വാതന്ത്ര്യ സമരത്തെ ജനകീയമാക്കി.

നാം തന്നെ നാമാകുന്നതിനെ കുറിച്ച് രൂപപ്പെടുന്ന നമ്മുടെ കൂട്ടായ്മയാണ് ശ്രദ്ധേയം. ഹിന്ദുത്വമെന്നത് കേവല വാക്കല്ല, ചരിത്ര വക്രീകരണമാണ്. ജനങ്ങൾക്ക് മേൽ പിടിമുറിക്കി കഴിഞ്ഞാൽ ഏതൊരാശയവും പടരുന്നത് കാണാം. ഹിന്ദുത്വമെന്നത് ഇതിനുദാഹരണമാണ് അവസാന ഗാന്ധി ചെരിപ്പ് പോലും ഉപേക്ഷിച്ച് നവ ഖാലിയിൽ നടക്കുന്ന ഗാന്ധിയാണ്.

നിർണായക മുഹൂർത്തങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത മഹാനാണ് ഗാന്ധി. അദ്വൈതത്തെ അനുഭവമാക്കി മാറ്റിയതിലാണ് ഗാന്ധിയുടെ പ്രസക്തി. എല്ലാ സമരങ്ങളും ചെയ്യുന്നത് വിജയിക്കാൻ വേണ്ടി മാത്രമല്ല പ്രതികരണം രേഖപ്പെടുത്താൻ വേണ്ടി കൂടിയാണ് എന്നും സുനിൽ. പി ഇളയിടം അഭിപ്രായപ്പെട്ടു.

വിജയൻ മാഷുടെ മനസിൽ എപ്പോഴും അലസി പോയ കവി കിടപ്പുണ്ടെന്നും അദ്ദേഹത്തിൻ്റെ പേരിൽ ലഭിച്ച പുരസ്കാരം ഏറെ ആദരവോടെ സ്വീകരിക്കുന്നു എന്ന് പി.എൻ. ഗോപീകൃഷ്ണൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Related posts

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; മെയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കും.

murali

തളിക്കുളത്തെ ഫ്ലാറ്റിൽ ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

നിയന്ത്രണം വിട്ട കാർ ബൈക്കുമായി കൂട്ടിയിടിച്ച് കാർ തോട്ടിലേക്ക് മറിഞ്ഞു: അപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്.

murali
error: Content is protected !!