September 19, 2024
NCT
KeralaNewsThrissur News

ഒല്ലൂരിൽ റെയിൽവേ മേൽപാലത്തിന് സമീപം തീവണ്ടിയിൽനിന്ന് വീണ് യുവാവ് മരിച്ചു.

തൃശ്ശൂർ : ഒല്ലൂരിൽ റെയിൽവേ മേൽപാലത്തിന് സമീപം തീവണ്ടിയിൽനിന്ന് വീണ് യുവാവ് മരിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് അപകടംനടന്നത്. കൊല്ലം അഞ്ചൽ അമ്പലമുക്ക് കുഴിവിള വീട്ടിൽ രാജപ്പൻ പിള്ളയുടെ മകൻ ബിജുമോനാണ്(44) മരിച്ചത്.

കൊല്ലത്തുനിന്ന് മം​ഗലാപുരത്തേക്കുള്ള യാത്രയിലായിൽ നാട്ടുകാരായ മറ്റു നാലുപേരും ബിജുമോനോടൊപ്പമുണ്ടായിരുന്നു. കിണറിൽ റിങ് ഇറക്കുന്ന തൊഴിലാളികളായ ഇവർ ജോലി ആവശ്യവുമായി ബന്ധപ്പെട്ടാണ് മം​ഗലാപുരത്തേക്ക് പോകാനായി തീവണ്ടിയിൽ കയറിയത്. യാത്രയ്ക്കിടെ ബിജുമോനെ കാണാതായതോടെ കൂടെയുള്ളവരും മറ്റുയാത്രക്കാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Related posts

നാട്ടിക ഗവൺമെൻ്റ് ഫിഷറീസ് ഹൈസ്കൂൾ 96 എസ് എസ് എൽ സി ബാച്ചിന്റെ കൂടിച്ചേരൽ.

murali

വിദ്യാഭ്യാസ അവാർഡ് – 2024. എം. സുരേന്ദ്രൻ ഉൽഘാടനം ചെയ്തു.

murali

ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചരിഞ്ഞു.

murali
error: Content is protected !!