September 19, 2024
NCT
KeralaNewsThrissur News

ഗുരുവായൂർ ക്ഷേത്രത്തിനകത്ത് കാണിക്കയിടുന്ന ഉരുളിയിൽ നിന്നും പണം കവർന്ന ചാഴൂർ സ്വദേശി പിടിയിൽ.

ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് ഗണപതി ക്ഷേത്രത്തിന് എതിർ വശത്തുള്ള സരസ്വതി മണ്ഡപത്തിൻ്റെ മുന്നിൽ ഭക്തർക്ക് കാണിക്കയിടുന്നതിനായി വെച്ചിട്ടുള്ള ഉരുളിയിൽ നിന്നും 11,800 രൂപയോളം മോഷണം നടത്തിയ ചാഴൂർ സ്വദേശി തെക്കിനിയേടത്ത് ചന്ദ്രശേഖരൻ മകൻ സന്തോഷ്‌ കുമാറി (50)നെ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ കെ. ഗിരി അറസ്റ്റ് ചെയ്തു.

പ്രതിയിൽ നിന്നും മോഷണം നടത്തിയ മുതലുകൾ കണ്ടെടുത്തു. ചാവക്കാട് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രതിക്ക് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലായി സമാനമായ പതിനെട്ടോളം കളവു കേസ്സുകൾ ഉണ്ട്.

അന്വേഷണസംഘത്തിൽ എഎസ്‌ഐമാരായ സാജൻ, രാജേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധാകരൻ, രതീഷ്, ഗോപകുമാർ, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

വധ ശ്രമ കേസ്സിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി എടത്തിരുത്തി മുനയം സ്വദേശി അറസ്റ്റിൽ.

murali

നജീബിന്റെ ജീവിതം “ആടുജീവിതം” ഡാവിഞ്ചി സുരേഷ് ഒരുക്കിയ ഒരു സ്നേഹശില്പം.

murali

മാളയില്‍ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് പോലീസുകാരൻ 21 ലക്ഷം തട്ടി; പണം തിരികെ ചോദിച്ചതിന് യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി.

murali
error: Content is protected !!