September 19, 2024
NCT
KeralaNewsThrissur News

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഹോം വോട്ടിങ്: ജില്ലയിൽ 7928 പേർ വോട്ട് രേഖപെടുത്തി.

തൃശ്ശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആബ്‌സന്റീ വോട്ടര്‍മാരിൽ 7928 പേർ ഹോം വോട്ടിങ് സംവിധാനത്തിലൂടെ വോട്ട് രേഖപെടുത്തി. ഏപ്രിൽ 17 വരെയുള്ള കണക്കാണിത്.

ചാലക്കുടി നിയോജക മണ്ഡലത്തിലാണ് കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്- 785 പേർ. ഗുരുവായൂരിൽ ആണ് കുറവ് – 335 പേർ. ചേലക്കര – 626, കുന്നംകുളം – 600, വടക്കാഞ്ചേരി –  704, മണലൂർ – 733, ഒല്ലൂർ – 458, തൃശ്ശൂർ –  489, നാട്ടിക – 567, ഇരിഞ്ഞാലക്കുട – 691, പുതുക്കാട് – 644, കൈപ്പമംഗലം –  530, കൊടുങ്ങല്ലൂർ – 766 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്തിയ കണക്ക്.

ജില്ലയിൽ ഭിന്നശേഷി വിഭാഗത്തിൽപെടുന്ന 5988 പേർ, 85 വയസ്സിനു മുകളിലുള്ള 12507 പേരുൾപ്പെടെ 18495 പേരാണ് ഹോം വോട്ടിങ്ങിന് അർഹരായിട്ടുള്ളത്. ഏപ്രില്‍ 21 വരെ പോലീസ്, വീഡിയോഗ്രാഫർ, മൈക്രോ ഒബ്സർവർ, പോളിങ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വീടുകൾ സന്ദർശിച്ചാണ് വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കുന്നത്.

Related posts

പോക്സോ ഉൾപ്പെടുന്ന പീഡന കേസിലെ പ്രതിയെ ഒളിവിൽ കഴിയേ 15 വർഷത്തിന് ശേഷം വാടാനപ്പള്ളി പൊലിസ് അറസ്റ്റു ചെയ്തു.

murali

മൂർക്കനാട് ഇരട്ട കൊലപാതകം; അറസ്റ്റിലായവരുടെ എണ്ണം 12 ആയി, രണ്ട് പേർ കൂടി അറസ്റ്റിൽ.

murali

ഇന്ന് കുടിവെള്ള വിതരണം മുടങ്ങും.

murali
error: Content is protected !!