NCT
KeralaNewsThrissur News

ദമ്പതിമാരെന്ന വ്യാജേന താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു.

തളിപ്പറമ്പ് : കരിമ്പത്തെ വാടകവീട്ടില്‍ ദമ്പതിമാരെന്ന വ്യാജേന താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു.  യു.പി. സിദ്ധാര്‍ഥ് നഗറിലെ അബ്ദുള്‍ റഹ്‌മാന്‍ അന്‍സാരി (21), അസം നാഗോണിലെ മോനറ ബീഗം (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 1.21 കിലോ കഞ്ചാവും പിടിച്ചെടുത്തു.

അന്യസംസ്ഥാനക്കാരുള്‍പ്പെടെ രാത്രിയിലും, ഈ വീട്ടിലെ സന്ദര്‍ശകരായെത്തുന്നത് കണ്ട് സംശയം തോന്നിയ പരിസരവാസികള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് പോലീസ് സംഘം വീട്ടിലെത്തിയത്.

എസ്.ഐ. പി. റഫീഖ്, സി.പി.ഒ.മാരായ ഷാജു തോമസ്, ലതിക, ഡ്രൈവര്‍ മുജീബ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts

ആമ്പല്ലൂര്‍ കളരിക്കല്‍ ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ മോഷണം: ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു.

murali

തൃശൂരിൽ കെ മുരളീധരനുവേണ്ടിയുള്ള ചുമരെഴുത്തുമായി ടി.എൻ പ്രതാപൻ എം പി.

murali

പേരാമംഗലത്ത് കാറിടിച്ച് വീട്ടമ്മ മരിച്ചു.

murali
error: Content is protected !!