September 19, 2024
NCT
KeralaNewsThrissur News

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം: സ്വർണ്ണവും പണവും അടക്കം ഒരു കോടിയോളം രൂപയുടെ കവർച്ചയെന്ന് പ്രാഥമിക നിഗമനം.

കൊച്ചി : സിനിമാ സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം. ഒരു കോടിയോളം മൂല്യമുള്ള സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലായിരുന്നു സംഭവം.

രാത്രി 1.30നു ശേഷമാണ് ജോഷി ഉറങ്ങിയത്. അതിനു ശേഷമാണ് മോഷണം നടന്നതെന്നാണ് അനുമാനം. പൊലീസ് അന്വേഷണം ആരംഭിച്ചു.  രാവിലെ ആറു മണിയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.  മോഷ്ടാവ് അടുക്കള വഴി അകത്തുകയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തുന്നു.

Related posts

യുവതിയേയും, ഒന്നര വയസ്സുള്ള കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി.

murali

പെരുവനം കുട്ടൻ മാരാർക്ക് ആറാട്ടുപുഴ ക്ഷേത്രത്തിൻ്റെ സുവർണ്ണ മുദ്ര സമ്മാനിച്ചു.

murali

ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു.

murali
error: Content is protected !!