September 20, 2024
NCT
KeralaNewsThrissur News

എൽ.ഡി.എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് റാലിയും, പൊതുസമ്മേളനവും നടത്തി.

തൃപ്രയാർ  : എൽ ഡി എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് റാലിയും, പൊതുസമ്മേളനവും നടത്തി. നാട്ടികയിൽ നിന്നും കേന്ദ്രികരിച്ച പ്രകടനം തൃപ്രയാർ പോളി ജംഗ്ഷൻ പരിസരത്ത് സമാപിച്ചു. പൊതുയോഗം ഐ എൻ എൽ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി ഇസ്മയിൽ ഉദ്ഘാടനം നിർവഹിച്ചു.

എൽ ഡി എഫ് നാട്ടിക കമ്മിറ്റിയുടെ പ്രസിഡണ്ട് സി.എസ് മണി അദ്ധ്യക്ഷത വഹിച്ചു. അഭിവാദ്യം ചെയ്ത് സി.പി.ഐ. (എം)നാട്ടിക ഏറിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു, സി എൽ ജോയ്’ ( NCP), സുധീഷ് (ജനതാദൾ), യു കെ ഗോപാലൻ പി എസ് പി നസീർ, എം. സ്വർണ്ണലത ടീച്ചർ, കെ.ജെ ജോബി, സജിന പർവിൻ എം.ആർ ദിനേശൻ സംസാരിച്ചു.

എൽ ഡി എഫ് കമ്മിറ്റി കൺവീനർ സ: കെ.ബി.ഹംസ സ്വാഗതം ആശംസിച്ചു. വെസ്റ്റ് മേഖല പ്രസിഡണ്ട് വി.വി.പ്രദീപ് നന്ദി പ്രകാശിപ്പിച്ചു. കേന്ദ്രീകരിച്ച പ്രകടനത്തിന് രജനി ബാബു, ടി.വി.ശ്രീജിത്ത്, സി.കെ. ശിവരാജൻ , എ എം ദിൽഷാദ; കെ ആർ ബിജു. പ്രഭ.വി.ആർ, പി വി രാധാകൃഷ്ണൻ, പ്രദീപ് ഇ ആർ, നേതൃത്വം നൽകി.

Related posts

ആദിവാസി കോളനിയിൽ കാണാതായ രണ്ടു കുട്ടികൾക്കായി തെരച്ചിൽ ഉർജ്ജിതം.

murali

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

murali

വി.എച്ച്.എസി / ഹയർ സെക്കണ്ടറി പ്രവേശനോത്സവം നടത്തി.

murali
error: Content is protected !!