September 19, 2024
NCT
KeralaNewsThrissur News

ആദിവാസി പെൺകുട്ടിയെ വനമേഖലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

നിലമ്പൂർ : ആദിവാസി പെൺകുട്ടിയെ വനമേഖലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ടിലപ്പാറ സ്വദേശിയായ അഖില (17) ആണ് മരിച്ചത്. മലപ്പുറം നിലമ്പൂർ ചാലിയാറിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

നിലമ്പൂർ മാനവേദൻ സ്കൂളിലെ വിദ്യാർഥിയാണ് അഖില. ഇന്നലെ വൈകിട്ട് മൂന്നു മണി മുതൽ അഖിലയെ കാണാനില്ലായിരുന്നു. ഇതിനു പിന്നാലെ ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് അർധരാത്രിയോടെ പെൺകുട്ടിയെ വനമേഖലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റും.

Related posts

മഞ്ഞപ്പിത്തം: നിർദേശവുമായി ആരോഗ്യമന്ത്രി.

murali

കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷ് അന്തരിച്ചു.

murali

’വോട്ട് ഫ്രം ഹോം’; 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും വീട്ടില്‍വച്ചു തന്നെ വോട്ട് രേഖപ്പെടുത്താം.

murali
error: Content is protected !!