September 19, 2024
NCT
KeralaNewsThrissur News

അന്യസംസ്ഥാന തൊഴിലാളിയിൽ നിന്നും മൂന്ന് കിലോ കഞ്ചാവ് പിടികൂടി.

കൊടുങ്ങല്ലൂർ അഴീക്കോട് നിന്നും എക്സൈസ് നടത്തിയ സ്പഷ്യൽ ഡ്രൈവിൽ മൂന്ന് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അഴിക്കോട് മാർത്തോമ നഗറിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി വിപുൽ ദാസിന്റെ പക്കൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു തീരദേശത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണിതെന്നു എക്സൈസ് പറഞ്ഞു. കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. ഷാംനാഥിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു

Related posts

മിനിവാനും സ്കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ 57കാരന് ദാരുണാന്ത്യം.

murali

വഴിയിൽ കുടുങ്ങി ചരക്ക് ലോറി.

murali

കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ വിഷു പുരാഘോഷത്തിന് തിങ്കളാഴ്ച തുടക്കമായി.

murali
error: Content is protected !!