NCT
KeralaNewsThrissur News

ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ അതിഥി തൊഴിലാളി മരിച്ചു.

തൃശ്ശൂര്‍ : എരുമപ്പെട്ടിയില്‍ ആള്‍മറയിലിരുന്ന് ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ അതിഥി തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി മധിരേഷ് കുമാര്‍ (31) ആണ് മരിച്ചത്. എരുമപ്പെട്ടി തയ്യൂര്‍ റോഡിന് സമീപം ഞായറാഴ്ച വൈകീട്ട് 4.45-നാണ് സംഭവം.

അതിഥി തൊഴിലാളികളുടെ വാടക വീടിനുസമീപത്തെ വെള്ളമുള്ള കിണറ്റിലാണ് മധിരേഷ് വീണത്. ഇയാളെ രക്ഷിക്കാനായി ഇറങ്ങിയ സുഹൃത്ത് സോം കുമാറും (22) പരിക്കേറ്റ് കിണറില്‍ കുടുങ്ങി. ഒടുവില്‍ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഇരുവരേയും പുറത്തെടുത്തത്.

Related posts

മണ്ണുത്തിയിൽ ബസിടിച്ച് സ്‌കൂട്ടർ യാത്രികൻ ദാരുണാന്ത്യം.

murali

നേപ്പാളി പെണ്‍കുട്ടിക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ എപ്ലസ്.

murali

മുക്കുപണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയ കേസിൽ നാട്ടിക സ്വദേശിയായ യുവതിയെ വലപ്പാട് പോലീസ് അറസ്‌റ്റ് ചെയ്‌തു.

murali
error: Content is protected !!