September 19, 2024
NCT
KeralaNewsThrissur News

ലോറിയിൽ കൊണ്ടുവരികയായിരുന്ന രാമച്ചം ലോഡിനു തീപിടിച്ചു.

കയ്പമംഗലം : ചളിങ്ങാട്ടേക്ക് ലോറിയിൽ കൊണ്ടുവരികയായിരുന്ന രാമച്ചം ലോഡിനു തീപിടിച്ചു. കയ്പമംഗലം കൊപ്രക്കളം ചിറക്കൽ പള്ളി റോഡിൽ ഞായറാഴ്ച്ച വൈകീട്ട് ആറേമുക്കാലോടെ യായിരുന്നു അപകടം.  ഇലക്ട്രിക് ലൈനിൽ തട്ടിയാണ് തീപിടിത്തം ഉണ്ടായത്.

പരിസരവാസികളാണ് തീ പിടുത്തം കണ്ടത്. ഉടൻ തന്നെ പരിസരത്തെ എല്ലാ വീടുകളിൽ നിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് തീ കെടുത്തിയത്. നാട്ടികയിൽ നിന്നും ഫയർ ഫോഴ്സും എത്തിയിരുന്നു. കർണ്ണാടകയിൽ നിന്നും ചളിങ്ങാട്ടേക്കും ഗുരുവായൂരിലെ കമ്പനിയിലേക്കും കൊണ്ടു വരികയായിരുന്നു രാമച്ചം.

Related posts

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 8 മുതല്‍ തുടങ്ങി : കനത്ത സുരക്ഷ ഏര്‍പ്പെടുത്തും.

murali

കരുതലായി കേരള പേജ് അഡ്മിന്‍സ്; വയനാട്ടിലെ കുരുന്നുകൾക്കായി കൊച്ചിയിൽ നിന്നും കളിപ്പാട്ടവണ്ടി.

murali

കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

murali
error: Content is protected !!