September 19, 2024
NCT
KeralaNewsThrissur News

വളർത്തുന്ന പോത്തിന്റെ കുത്തേറ്റ് 75-കാരന് ദാരുണാന്ത്യം.

കോഴിക്കോട് : വളർത്തുന്ന പോത്തിന്റെ കുത്തേറ്റ് 75-കാരന് ദാരുണാന്ത്യം. പനങ്ങോട് കുളങ്ങര ഹസൈനാർ ആണ് മരിച്ചത്.  മേച്ചിലിനായി വിട്ട പോത്തിനെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനിടെ പെട്ടെന്ന് അക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ ഹസൈനാരെ ഓടികൂടിയ നാട്ടുകാരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. വീട്ടിലേക്കുള്ള വഴിയിലെ ചുമരിൽ ചാരിനിന്ന അദ്ദേഹത്തെ നിരവധിതവണ പോത്ത് ആഞ്ഞുകുത്തിയാതായി നാട്ടുകാർ പറഞ്ഞു. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഹസൈനാരുടെ വീട് ജപ്തി ചെയ്തിരുന്നു.

Related posts

അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു.

murali

കയ്പമംഗലത്ത് എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറിക്ക് മര്‍ദ്ദനമേറ്റു.

murali

ഐശീവി നിര്യാതയായി.

murali
error: Content is protected !!