NCT
KeralaNewsThrissur News

പെയിന്റിംഗ് പണിക്കിടെ വാക്വം ക്ലീനറിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു.

ഗുരുവായൂർ : പെയിന്റിംഗ് പണിക്കിടെ വാക്വം ക്ലീനറിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. ഗുരുവായൂർ കോറോട്ട് വീട്ടിൽ ശ്രീജേഷ് (35) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ്  മൂന്നുമണിയോടെയായിരുന്നു സംഭവം. തൈക്കാട് തിരിവ് പവർ സ്റ്റേഷന് പുറകിൽ പുതുവീട്ടിൽ നജീബിൻ്റെ വീട്ടിലെ പെയിൻ്റിങ് പണിക്കിടെയായിരുന്നു സംഭവം.

വാക്വം ക്ലീനർ ഉപയോഗിച്ച് വീട് കഴുകി വൃത്തിയാക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. ഉടൻ തന്നെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ഇയാളെ ചാവക്കാട് ഹയാത്ത്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.

Related posts

ഹൈറിച്ച് തട്ടിപ്പ്: ഉടമകളുടെ 260 കോടിയുടെ സ്വത്ത് ഇ.ഡി. മരവിപ്പിച്ചു.

murali

മതിലകം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി.

murali

സമഗ്ര സംഭാവനക്കുള്ള പ്രഥമ ഇന്നസെന്റ് പുരസ്‌കാരം ഇടവേള ബാബുവിന് നസമ്മാനിച്ചു.

murali
error: Content is protected !!