September 19, 2024
NCT
KeralaNewsThrissur News

പേരാമംഗലത്ത് വോട്ട് ചെയ്യാനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു.

പേരാമംഗലത്ത് വോട്ട് ചെയ്യാനെത്തിയയാൾ പോളിങ്ങ് ബൂത്തിലെത്തുന്നതിനു മുൻപ് കുഴഞ്ഞുവീണ് മരിച്ചു. പേരാമംഗലം പുത്തൻവീട്ടിൽ നാരായണൻ (77 ) ആണ് മരിച്ചത്. വോട്ട് ചെയ്യാനായി ബൂത്തിൻ്റെ ഗെയ്റ്റി മുൻവശം ഓട്ടോയിൽ വന്നിറങ്ങിയ ശേഷം ബൂത്തിലേക്ക് പോകുമ്പോഴാണ് ശാരീരിക അവശതയെ തുടർന്ന് കുഴഞ്ഞു വീണത്.

മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ: കുഞ്ഞി ലക്ഷ്മി. മക്കൾ: ബാലകൃഷ്ണൻ, ഗോപാലകൃഷ്ണൻ, സുജാത. മരുമക്കൾ: രാഗി, സന്ധ്യ, സമ്പത്ത്. സംസ്ക്കാരം ശനിയാഴ്ച 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ.

Related posts

യുവാവിനെ അബുദാബിയില്‍ കാണാനില്ലെന്ന് പരാതി.

murali

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം: സ്വർണ്ണവും പണവും അടക്കം ഒരു കോടിയോളം രൂപയുടെ കവർച്ചയെന്ന് പ്രാഥമിക നിഗമനം.

murali

പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ന്ന് അ​മ്മ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ.

murali
error: Content is protected !!