NCT
KeralaNewsThrissur News

ഊരകം വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥകേന്ദ്ര ദേവാലയത്തിൽ എട്ടാമിടം നേർച്ച ഊട്ടു തിരുനാളായി ആഘോഷിച്ചു.

ചേർപ്പ് : ഊരകം വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥകേന്ദ്ര ദേവാലയത്തിൽ എട്ടാമിടം നേർച്ച ഊട്ടു തിരുനാളായി ആഘോഷിച്ചു. ഇരിഞ്ഞാലക്കുട രൂപതയിലെ തന്നെ ഏറ്റവും പഴക്കമേറിയ നേർച്ച ഊട്ടു തിരുനാളുകളിൽ ഒന്നാണ് ഊരകം പള്ളിയിലേത്.

വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് നാനാജാതി മതസ്ഥരായ 10000 ൽ അധികം ആളുകൾ49-മത് നേർച്ച ഊട്ടി തിരുനാളിൽ സംബന്ധിച്ചു. രാവിലെ മുതലുള്ള വിശുദ്ധ കുർബാനകൾക്ക് വികാരി ഫാ. ആൻഡ്രൂസ് മാളിയേക്കൽ, ഫാ. ജോജോ അരിക്കാടൻ സി.എം.ഐ, ഫാ. ഗെളസി൯ പയസ് കൂള OFM Cap. എന്നിവർ കാർമികത്വം വഹിച്ചു.

തിരുനാൾ ജനറൽ കൺവീനർ ജോജോ ജേക്കബ് തൊമ്മാന, ഊട്ടു നേർച്ച കൺവീനർ റിജു ജോർജ് പോട്ടക്കാരൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വിപുലമായ സജ്ജീകരണങ്ങളാണ് ഊട്ടു നേർച്ചയിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കിയത്.

Related posts

കണ്ടശ്ശാംകടവിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

murali

പെരിഞ്ഞനം മോഷണം: രണ്ട് പേർ അറസ്‌റ്റിൽ.

murali

യൂത്ത് വിങ് നാട്ടിക നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി.

murali
error: Content is protected !!