September 19, 2024
NCT
KeralaNewsThrissur News

ഉഷ്ണ തരംഗം : തൊഴിൽ മേഖലയിലെ നിയന്ത്രണം മെയ് 15 വരെ നീട്ടി.

ഉഷ്ണ തരംഗം : തൊഴിൽ മേഖലയിലെ നിയന്ത്രണം മെയ് 15 വരെ നീട്ടി. ഉച്ചക്ക് 12 മുതൽ വൈകിട്ട് 3 വരെ തുറസ്സായ സ്ഥലത്തെ ജോലി ഒഴിവാക്കണം. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.

ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മേയ് 15 വരെ നീട്ടിയതായി തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദ്ദേശം നൽകി. ജില്ലാ ലേബർ ഓഫീസർമാരുടെ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി പരിശോധനകൾ ഊർജ്ജിതമാക്കും.

Related posts

ഭിന്നശേഷി വിഭാഗം ദേശീയ പഞ്ചഗുസ്തിയിൽ വെങ്കല മെഡൽ നേടിയ കൃഷ്ണാഞ്ചനയെ ആദരിച്ചു.

murali

വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ അങ്കമാലി സ്വദേശി അറസ്റ്റിൽ.

murali

യുവവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!