NCT
KeralaNewsThrissur News

പെരുമ്പാവൂരിൽ 36 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍.

പെരുമ്പാവൂര്‍ : 36 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. അസം നൗഗാവ് ജൂരിയ സ്വദേശി സാദിക്കുല്‍ ഇസ്ലാ(25)മിനെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. ഹെറോയിന്‍ വില്‍പ്പനയ്ക്കിടെ പെരുമ്പാവൂര്‍ മാര്‍ക്കറ്റ് ഭാഗത്തുനിന്നാണ് ഇയാള്‍ പിടിയിലായത്.

ഒരുകുപ്പിക്ക് ആയിരം രൂപ നിരക്കിലാണ് മറുനാടന്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രതി ഹെറോയിന്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ലഹരിമരുന്ന് വില്‍പ്പനയിലൂടെ കിട്ടിയ 9000 രൂപയും പ്രതിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

പെരുമ്പാവൂര്‍ എ.എസ്.പി. മോഹിത് രാവത്തിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ടോണി ജെ. മറ്റം, എ.എസ്.ഐ. പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സി.പി.ഒ.മാരായ ടി.എന്‍. മനോജ് കുമാര്‍, ടി.എ. അഫ്‌സല്‍, ബെന്നി ഐസക് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ നേരത്തെയും ലഹരിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളാണ്.

Related posts

2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരൻ പിടിയിൽ.

murali

ക്രിസ്മസ്, പുതുവത്സര സമ്മാനം; ക്ഷേമ പെൻഷൻ 15 മുതൽ വിതരണം ആരംഭിക്കും.

murali

ശബരിമല : എസ്.അരുണ്‍ കുമാർ നമ്പൂതിരി മേൽശാന്തിയാകും.

murali
error: Content is protected !!