September 19, 2024
NCT
KeralaNewsThrissur News

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് കെഎസ്ഇബി.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് കെഎസ്ഇബി. മറ്റന്നാൾ വൈദ്യുതി ബോർഡ് ഉന്നതതല യോഗം ചേരും. വൈദ്യുതി നിയന്ത്രണത്തിൽ തീരുമാനം ഉടനെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. 5648 മെഗാവാട്ടാണ് പീക്ക് സമയത്തെ ഉപയോഗം. ലോഡ് കൂടി ട്രാൻസ്ഫോർമറുകൾ ട്രിപ്പ് ആകുന്നുവെന്നും, ഇതുവരെ 700ലധികം ട്രാൻസ്ഫോർമറുകൾ തകരാറിലായെന്നും കെഎസ്ഇബി വ്യക്തമാക്കി.

ഇക്കാരണത്താൽ പലയിടത്തും 15 മിനിറ്റ് മുതൽ അര മണിക്കൂര്‍ വരെ അപ്രഖ്യാപിത ലോഡ് ഷെഡിങ് നടപ്പാക്കേണ്ടിവരുന്നു. നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതോടെ ജീവനക്കാർക്കെതിരെ ജനം തിരിയുന്നത് ഒഴിവാക്കാൻ സർക്കാർ തലത്തിൽ തീരുമാനമെടുക്കണമെന്നും കെഎസ്ഇബി പറയുന്നു.

നിലവിലെ സാഹചര്യം വിലയിരുത്താൻ ബുധനാഴ്ച കെഎസ്ഇബി ഉന്നതതല യോഗം ചേരും. അണക്കെട്ടുകളിൽ രണ്ടാഴ്ച‌ത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്.

Related posts

മോഷ്ടിച്ച കാറുമായി കടന്ന യുവാവിനെ പുതുക്കാട് പോലീസ് പിടികൂടി.

murali

യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതി മതിലകം പോലീസിന്റെ പിടിയിൽ.

murali

മണപ്പുറം ഫിനാൻസ് കോടികളുടെ തട്ടിപ്പ്; പണം മാറ്റിയത് എട്ട് അക്കൗണ്ടുകളിലേക്ക്.

murali
error: Content is protected !!