NCT
KeralaNewsThrissur News

മോഷ്ടിച്ച കാറുമായി കടന്ന യുവാവിനെ പുതുക്കാട് പോലീസ് പിടികൂടി.

മലപ്പുറം കാളികാവിൽ നിന്ന് മോഷ്ടിച്ച കാറുമായി കടന്ന യുവാവിനെ പുതുക്കാട് പോലീസ് പിടികൂടി. ആലപ്പുഴ അരൂക്കുറ്റി സ്വദേശി പെരിങ്ങാട്ട് വീട്ടിൽ 28 വയസുള്ള ഫൈസൽ ആണ് പുതുക്കാട് പോലീസിൻ്റെ പിടിയിലായത്.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മലപ്പുറത്തുനിന്ന് കാർ മോഷ്ടിച്ച് കടന്ന യുവാവിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പാലിയേക്കര ടോൾ പ്ലാസയിൽ വെച്ച് പരിശോധന നടത്തുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്ന കാറിനെ പോലീസ് പിന്തുടരുകയായിരുന്നു.

പുതുക്കാട് പോലീസ് സ്റ്റേഷന് മുൻപിലെ യൂടേണിൽ വെച്ച് പോലീസ് കാർ തടഞ്ഞെങ്കിലും യുവാവ് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.പിന്നാലെ ഓടിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പിന്നീട് കാളികാവ് പോലീസിന് പ്രതിയെ കൈമാറി.നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പുതുക്കാട് എസ്എച്ച്ഒ വി.സജീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

എ.ആർ. ശ്രീകുമാർ ബിജെപി സൗത്ത് ജില്ല പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു.

murali

രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ.

murali

കടൽഭിത്തി നിർമിക്കുന്നതിന് 24 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.

murali
error: Content is protected !!