September 19, 2024
NCT
KeralaNewsThrissur News

പകൽ സമയത്ത് വീടിനകത്ത് കിടന്നുറുങ്ങിയ ഗൃഹനാഥന് പൊള്ളലേറ്റു.

കുന്നംകുളം : ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങിയ ഗൃഹനാഥന് പൊള്ളലേറ്റു. ചാലിശേരി കുന്നത്തേരി കടവരാത്ത് ക്യാപ്റ്റന്‍ സുബ്രമണ്യന് (86) പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണ ശേഷം വീടിനകത്തെ മുറിയില്‍ കിടന്നുറങ്ങി എഴുന്നേറ്റപ്പോഴാണ് കൈയ്യിന് നീറ്റല്‍ തോന്നിയത്.

വീടിന് ചുറ്റും നിരവധി മരങ്ങള്‍ ഉള്ളതിനാല്‍ ജനലുകള്‍ തുറന്നിട്ടാണ് സുബ്രമണ്യന്‍ കിടക്കാറുള്ളത്. നീണ്ട 32 വര്‍ഷം നിരവധി സംസ്ഥാനങ്ങളില്‍ കനത്ത ചൂടിലും സേവനം അനുഷ്ഠിച്ച കാലങ്ങളിലൊന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് സുബ്രമണ്യന്‍ പറഞ്ഞു.

പാലക്കാട് ജില്ലയില്‍ കനത്ത ഉഷ്ണതരംഗത്തിന്റെ സാഹചര്യത്തില്‍ ജില്ല ഭരണകൂടം കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. മെയ് മൂന്ന് വരെ ചൂട് 41 ഡിഗ്രി സെല്‍ഷസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.

Related posts

എം.എൻ വിജയൻ സ്‌മാരക പുരസ്കാരം പി എൻ ഗോപീകൃഷ്ണന്.

murali

അധ്യാപക ഒഴിവ്.

murali

ഭാരതപ്പുഴയില്‍ തീപിടുത്തം; കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!