തൃശൂർ സിറ്റി ജില്ലാ പോലീസ് പരിധിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്നിരുന്ന തൃശൂർ ഇടക്കുന്നി, പുലരിനഗർ സ്വദേശിയായ വടക്കൂട്ട് വീട്ടിൽ അച്ചു എന്നുവിളിക്കുന്ന അജിത്ത് (26) എന്നയാളെ തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി അങ്കിത് അശോകൻ നൽകിയ ശുപാർശയിൽ
തൃശൂർ റേഞ്ച് ഡി.ഐ.ജി അജിത ബീഗം ഇന്ന് മുതൽ 6 മാസക്കാലത്തേക്ക് തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഒല്ലൂർ പോലീസ് സ്റ്റേഷനിൽ നിലവിൽ അജിത്ത് പ്രതിയായ ആറോളം ക്രിമിനൽ കേസുകളാണ് ഉള്ളത്.
