September 19, 2024
NCT
KeralaNewsThrissur News

അബുദാബിയിൽ കാണാതായ ചാവക്കാട് ഒരുമനയൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

അബുദാബിയിൽ കാണാതായ ചാവക്കാട് ഒരുമനയൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒരുമനയൂർ കിണറിനു പടിഞ്ഞാറെ വശം കാളത്ത് സലീമിന്റെ മകൻ ഷെമീൽ 28 ആണ് മരിച്ചത്. കഴിഞ്ഞ മാസം 31നാണ് ഷെമീലിനെ കാണാതായത്. അബുദാബി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മാർച്ച് 31-ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റാസൽ ഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ വിവരം അറിയിക്കുകയായിരുന്നു. കാണാതായി രണ്ടുദിവസത്തിന് ശേഷവും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് അബുദാബി പോലിസിൽ പരാതി നല്‍കുകയായിരുന്നു.

Related posts

പെരിഞ്ഞനത്ത് പത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

murali

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.

murali

ആളൊഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി.

murali
error: Content is protected !!