NCT
KeralaNewsThrissur News

ജോസ് കാട്ടൂക്കാരൻ അന്തരിച്ചു.

തൃശൂർ : മുതിർന്ന കോൺഗ്രസ് നേതാവും, തൃശൂർ കോർപ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരൻ (92) അന്തരിച്ചു. ഏറെക്കാലമായി ആരോഗ്യാവശതകളെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മൃതദേഹം അരണാട്ടുകരയിലെ വീട്ടിലെത്തിച്ചു. രാവിലെ 10 മുതൽ പൊതുദർശനം.

തൃശൂർ നഗരസഭ കോർപറേഷൻ ആയി ഉയർത്തിയ ശേഷമുള്ള 2000ത്തിലെ തിരഞ്ഞെടുപ്പിൽ അരണാട്ടുകര ഡിവിഷനിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2000 മുതൽ 2004 വരെ പദവിയിൽ തുടർന്നു. ദീർഘാകാലം തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു.

Related posts

പാമ്പുകടിയേറ്റ് ഏഴുവയസുകാരി മരിച്ചു.

murali

മുക്കുപണ്ടം പണയം തട്ടിപ്പ്: വലപ്പാട് കോതകുളം സ്വദേശിനി പിടിയിൽ.

murali

HMP വൈറസ്; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല – മന്ത്രി വീണാ ജോര്‍ജ്.

murali
error: Content is protected !!